ബോളിവുഡ് നടൻ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമിതാഭ് ബച്ചൻ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഗം സ്ഥിരീകരിച്ച വിവരമറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.
മധുര: ലോക്ക്ഡൗണിനിടെ ബൈക്ക് മോഷണം പതിവാക്കിയ പാസ്റ്റർ അറസ്റ്റിലായി. തേനി ജില്ലക്കാരനായ വിജയൻ സാമുവൽ (36) ആണ് മധുര സിറ്റി പൊലീസിന്റെ പിടിയിലായത്. മധുരയിലെ തനക്കൻകുളത്ത് വാടകയ്ക്കെടുത്ത ഹാളിൽ പ്രാർത്ഥന നടത്വതിരികയായിരുന്നു പ്രതിയെന്ന് പൊലീസ് അറിയിച്ചു. ലോക്ക്ഡൗൺ കാലത്ത് പൊതുസ്ഥലത്ത് മതപരമായ പ്രാർത്ഥനകൾ നിരോധിച്ചതോടെ വരുമാനം മുട്ടിയ പാസ്റ്റർ വാടക നൽകാനും ചെലവിനും മറ്റുമായി വാഹന മോഷണം പതിവാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കടകൾക്കും മറ്റു വാണിജ്യ കേന്ദ്രങ്ങൾക്കും സമീപം നിർത്തിയിടുന്ന ബൈക്കുകളെയാണ് പ്രതി ലക്ഷ്യം വെച്ചത്. താക്കോൽ ബൈക്കിൽ
സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തര്‍-5, ഒമാന്‍-3, സൗദി അറേബ്യ-2,
യുവ ബോളിവുഡ് അഭിനേതാവ് സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. ഡാന്‍സ് ഷോകളിലൂടെയും സീരിയലുകളിലൂടെയും ജനപ്രിയനായ, കഠിനപരിശ്രമത്തിലൂടെ അവിടെ നിന്ന് സിനിമയുടെ അത്ഭുതലോകത്തേക്ക് ചേക്കേറിയ സുശാന്തിനെ ഞായറാഴ്ച ഉച്ചയോടെ സ്വന്തം ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുംബൈയിലെ ബാന്ദ്രയിലെ ഫ്‌ളാറ്റിലാണ് സുശാന്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. എന്നാല്‍ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ആറുമാസമായി ഈ യുവനടന്‍ ക്ലിനിക്കല്‍ ഡിപ്രഷന് ചികിത്സ തേടുകയായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. സുശാന്തിന്റെ
സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു. കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല എന്നും എംബസി അറിയിച്ചു.
സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സ്ഥാനത്തുനിന്ന് നീക്കി. അനധികൃതസ്വത്തിന്റെ പേരില്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. ഒട്ടേറെ വിഷയങ്ങളില്‍ ആരോപണവിധേയനാണ് സക്കീര്‍ ഹുസൈന്‍. സി.എം ദിനേശ് മണി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
ഇനി നിങ്ങളുടെ വീട്ടിലെ കറിവേപ്പ് തഴച്ചു വളരും… അതിനുള്ള സിംപിൾ ടിപ്പ് ഇതാ… വീട്ടിലെ ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് കറിവേപ്പില. കറി വേപ്പില ഇടാതെ കറി ഒരിക്കലും പൂര്ണമാകില്ല. മായം കാരണം വിശ്വസിച്ചു കറിവേപ്പില പോലും വാങ്ങാൻ സാധിക്കാത്ത അവ്സഥയാണ് എന്നൊക്കെ മുറവിളികൂട്ടാൻ നമ്മൾ സമയം കണ്ടെത്തുന്നു. വീട്ടാവശ്യത്തിനായി ഒരു തുണ്ട് സ്ഥലത്തോ ഒരു ചാക്കിലോ ഒരു ചെറിയ കറിവേപ്പ് നട്ടു വളർത്താൻ പോലും ശ്രദ്ധിക്കാറില്ല പലരും എന്നതാണ് സത്യം.