തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചു. മിഥിലാജ് (30), ഹഖ് മുഹമ്മദ് (24), എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെറ്റിയത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ സി.പി.ഐ.എം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മിഥിലാജ് വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് കലിങ്കുംമുഖം സ്വദേശിയുമാണ്. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു
വിവാദമായ കൊല്ലം ഉത്രാ വധക്കേസിൽ പ്രതിയായ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും അറസ്റ്റ് ചെയ്തു. അടൂരുള്ള വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് നടന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയിരുന്നു. ഇവരെ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും. ഇവരെ മുൻപ് പല തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ്
പ്രമുഖ യുപിഐ പണക്കൈമാറ്റ ആപ്പായ ഗൂഗിൾ പേ പ്ലേസ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി. ചില ഇന്ത്യൻ യൂസർമാരുടെ പ്ലേസ്റ്റോർ അക്കൗണ്ടുകളിൽ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ഗൂഗിൾ പേ ബിസിനസ് മാത്രമാണ് ഇപ്പോൾ പ്ലേസ്റ്റോറിൽ ഉള്ളത്. നിരവധി ട്വിറ്റർ ഹാൻഡിലുകൾ വിവരം പങ്കുവച്ചിട്ടുണ്ട്. അതേസമയം, പ്ലേസ്റ്റോറിൻ്റെ മൊബൈൽ ആപ്പിലാണ് ഈ പ്രശ്നമുള്ളത്. വെബ്സൈറ്റിൽ നിന്ന് ഇപ്പോഴും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്. ആപ്പിൻ്റെ പ്ലേസ്റ്റോർ ലിങ്ക് വഴി നോക്കിയാൽ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. എന്താണ് ഈ
സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട്
ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ കൊവിഡ് പരിശോധനഫലം പോസിറ്റീവായതായി അമിത്ഷാ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് പോകാന്‍ താന്‍ തയ്യാറാകുകയാണെന്നും അമിത് ഷാ അറിയിച്ചു. കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയതെന്നും ഇപ്പോള്‍ തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. താനുമായി അടുത്തകാലത്ത് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം പരിശോധന നടത്തണമെന്നും നിരീക്ഷണത്തില്‍ പോകണമെന്നും അമിത് ഷാ ഉപദേശിച്ചു.
ഇന്ത്യ വികസിപ്പിച്ച കോവിഡിനെതിരായ വാക്‌സിൻ “കോ-വാക്‌സിന്റെ ” മനുഷ്യരിലെ പരീക്ഷണം ആരംഭിക്കുന്നു . വാക്‌സിൻ പരീക്ഷണത്തിന്റെ ഏറ്റവും നിർണ്ണായക ഘട്ടമാണിത്. ആദ്യഘട്ടത്തിൽ 375 പേരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്. ഇതിന് സന്നദ്ധതയറിയിച്ചു നിരവധി ആളുകളാണ് ഡൽഹി എയിംസിൽ എത്തുന്നതെന്ന് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആകെ 1125 സന്നദ്ധപ്രവർത്തകരിലാകും വാക്‌സിൻ പരീക്ഷിക്കുക. രണ്ടാം ഘട്ടത്തിൽ 12 മുതൽ 65 വയസ്സ് വരെ പ്രായപരിധിയിലുള്ളവരിലും വാക്‌സിൻ പരീക്ഷിക്കും. 700 പേരിലാകും രണ്ടാം ഘട്ട പരീക്ഷണം. മൂന്നാം
ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. ഇന്നലെ രാത്രി അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടേയും സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. മകൻ അഭിഷേക് ബച്ചന്റെ കൊവിഡ് പരിശോധനാ ഫലം ഇന്നലെ രാത്രി തന്നെ പോസിറ്റീവായി
ബോളിവുഡ് നടൻ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമിതാഭ് ബച്ചൻ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഗം സ്ഥിരീകരിച്ച വിവരമറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് . ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ്
ഐടി സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. കള്ളക്കടത്ത്, സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു എന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. മിർ മുഹമ്മദിന് അധിക ചുമതല നൽകി. തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി അടുത്ത ബന്ധമാണ് ഐടി സെക്രട്ടറി എം ശിവശങ്കർ പുലർത്തിയിരുന്നത്. സ്വപ്നയുടെ താമസ സ്ഥലത്ത് ഐടി സെക്രട്ടറി സ്ഥിരം സന്ദർശകൻ ആയിരുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായുള്ള ഐടി സെക്രട്ടറിയുടെ ബന്ധം സർക്കാരിന്റെ മുഖച്ഛായക്ക്