Author: Special Reporter

ഉത്ര കൊലക്കേസ് : പ്രതി സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

വിവാദമായ കൊല്ലം ഉത്രാ വധക്കേസിൽ പ്രതിയായ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും അറസ്റ്റ് ചെയ്തു. അടൂരുള്ള വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് നടന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയിരുന്നു. ഇവരെ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും. ഇവരെ മുൻപ് പല തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ്

സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കോവിഡ് ആശുപത്രി പ്രവർത്തന സജ്ജമായി

ടാറ്റയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ആശുപത്രിയുടെ നിർമാണം പൂർത്തിയായി. കോവിഡ്‌ രോഗികളെ പരിചരിക്കുന്നതിനായി സംസ്ഥാനത്ത്‌ നിർമിക്കുന്ന ആദ്യ ആശുപത്രിയാണിത്‌. ആശുപത്രി സമുച്ചയം സർക്കാരിന്‌ കൈമാറാനാകുംവിധം തയ്യാറായതായി ടാറ്റാ ഗ്രൂപ്പ്‌ കൊച്ചി മേഖലാ ഭരണവിഭാഗം മേധാവി പി എൽ ആന്റണി പറഞ്ഞു. ഇക്കാര്യം കലക്‌ടറെ അറിയിച്ചിട്ടുണ്ട്‌. പ്രീഫാബ്‌ മാതൃകയിൽ 540 കിടക്കകളുള്ള ആശുപത്രിയാണിത്‌. ഉരുക്കിൽ നിർമിച്ച 128 കണ്ടെയ്‌നർ യൂണിറ്റുകളാണ്‌ ആശുപത്രിയായി മാറിയത്‌. മൂന്ന്‌ മേഖലയായാണ്‌ ഇവ സ്ഥാപിച്ചത‌്. കണ്ടെയ്‌നറുകളുടെ മുൻവശത്തുകൂടി രോഗികൾക്കും ജീവനക്കാർക്കും നടന്നുപോകാനുള്ള വഴിയും

GOOGLE PAY (TEZ) പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായി.? ഉപഭോക്താക്കള്‍ ഞെട്ടലിൽ

പ്രമുഖ യുപിഐ പണക്കൈമാറ്റ ആപ്പായ ഗൂഗിൾ പേ പ്ലേസ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി. ചില ഇന്ത്യൻ യൂസർമാരുടെ പ്ലേസ്റ്റോർ അക്കൗണ്ടുകളിൽ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ഗൂഗിൾ പേ ബിസിനസ് മാത്രമാണ് ഇപ്പോൾ പ്ലേസ്റ്റോറിൽ ഉള്ളത്. നിരവധി ട്വിറ്റർ ഹാൻഡിലുകൾ വിവരം പങ്കുവച്ചിട്ടുണ്ട്. അതേസമയം, പ്ലേസ്റ്റോറിൻ്റെ മൊബൈൽ ആപ്പിലാണ് ഈ പ്രശ്നമുള്ളത്. വെബ്സൈറ്റിൽ നിന്ന് ഇപ്പോഴും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്. ആപ്പിൻ്റെ പ്ലേസ്റ്റോർ ലിങ്ക് വഴി നോക്കിയാൽ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. എന്താണ് ഈ

കോവിഡ് രോഗി കൂടെയുണ്ടെങ്കിലും അസുഖം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

കോവിഡ് രോഗി അടുത്തുണ്ടെങ്കിൽ അസുഖം വരാതിരിക്കാനായി ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ. ഡോക്ടർ വിശദികരിക്കുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്. 1021 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിതീകരിച്ചു

ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ കൊവിഡ് പരിശോധനഫലം പോസിറ്റീവായതായി അമിത്ഷാ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് പോകാന്‍ താന്‍ തയ്യാറാകുകയാണെന്നും അമിത് ഷാ അറിയിച്ചു. കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയതെന്നും ഇപ്പോള്‍ തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. താനുമായി അടുത്തകാലത്ത് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം പരിശോധന നടത്തണമെന്നും നിരീക്ഷണത്തില്‍ പോകണമെന്നും അമിത് ഷാ ഉപദേശിച്ചു.

ഗോൾഡൻ ബെറിയെന്ന ഈ ചെടിയുടെ ഗുണവും വാണിജ്യ മൂല്യവും അറിഞ്ഞാൽ നിങ്ങള്‍ ഞെട്ടും

ഇപ്പോഴത്തെ കുട്ടികൾക്ക് വലിയ പരിചയമില്ലെങ്കിലും നമ്മുടെ പണ്ടുകാലത്ത് ഒക്കെ ഈയൊരു ഞൊട്ടങ്ങ എടുത്തു നമ്മൾടെയും നമ്മുടെ കൂട്ടുകാരുടെയും നെറ്റിയിച്ചു ആഞ്ഞു അടിച്ച് അതിൻറെ ശബ്ദം കേട്ട് രസിച്ചിട്ടുണ്ട്, അതുപോലെ തന്നെ ഇതിന്റെ കായ കഴിക്കുവാനും വളരെ സ്വാദ് തന്നെയാണ്, അത്കൊണ്ട് തന്നെ ആരും ഈ ചെടിയെ മറക്കാൻ സാധ്യതയില്ല. എന്നാൽ നിങ്ങളുടെ വീടിൻറെ എവിടെയെങ്കിലും ഈ ചെടി ഉണ്ടെങ്കിൽ അത് കളയാതെ സൂക്ഷിക്കേണ്ടതുണ്ട്, കാരണം ഇത് കളിക്കാൻ മാത്രമല്ല ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ്. സാധാരണ

ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷണം ആരംഭിക്കുന്നു

ഇന്ത്യ വികസിപ്പിച്ച കോവിഡിനെതിരായ വാക്‌സിൻ “കോ-വാക്‌സിന്റെ ” മനുഷ്യരിലെ പരീക്ഷണം ആരംഭിക്കുന്നു . വാക്‌സിൻ പരീക്ഷണത്തിന്റെ ഏറ്റവും നിർണ്ണായക ഘട്ടമാണിത്. ആദ്യഘട്ടത്തിൽ 375 പേരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്. ഇതിന് സന്നദ്ധതയറിയിച്ചു നിരവധി ആളുകളാണ് ഡൽഹി എയിംസിൽ എത്തുന്നതെന്ന് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആകെ 1125 സന്നദ്ധപ്രവർത്തകരിലാകും വാക്‌സിൻ പരീക്ഷിക്കുക. രണ്ടാം ഘട്ടത്തിൽ 12 മുതൽ 65 വയസ്സ് വരെ പ്രായപരിധിയിലുള്ളവരിലും വാക്‌സിൻ പരീക്ഷിക്കും. 700 പേരിലാകും രണ്ടാം ഘട്ട പരീക്ഷണം. മൂന്നാം

ബച്ചന്‍ കുടുംബത്തിൽ ഐശ്വര്യ റായിക്കും മകൾക്കും കോവിഡ് സ്ഥിതീകരിച്ചു

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. ഇന്നലെ രാത്രി അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടേയും സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. മകൻ അഭിഷേക് ബച്ചന്റെ കൊവിഡ് പരിശോധനാ ഫലം ഇന്നലെ രാത്രി തന്നെ പോസിറ്റീവായി

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിതീകരിച്ചു

ബോളിവുഡ് നടൻ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമിതാഭ് ബച്ചൻ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഗം സ്ഥിരീകരിച്ച വിവരമറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.