Author: Special Reporter

മമ്മുട്ടിയോടും മോമോഹന്‍ലാലിനോടും ഇവര്‍ ഇങ്ങനെ ചെയ്യുമോ? വിനായകനെ അപമാനിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിൽ പ്രതിഷേധം

12 എഎന്ന സിനിമയുടെ പ്രമോഷന്‍ പ്രസ് മീറ്റിങ്ങിൽ നടൻ വിനായകനോട് ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം സോഷ്യല്‍ മീഡിയയിൽ വൻ പ്രതിഷേധത്തിന് വഴിയൊരുക്കി. വിനായകനെ അനുകൂലിച്ച് നിരവധി ആളുകള്‍ ആണ് രംഗത്ത് വന്നിരിക്കുന്നത്. അതിലെ ഒരു പോസ്റ്റ് താഴെ കൊടുക്കുന്നു. ദിലീപിന് മുന്നിൽ ഓച്ഛാനിച്ചു നിന്ന് ദിലീപെട്ടാ എന്ന് മുഴുവൻ വിളിക്കാത്ത ചില മാധ്യമ പ്രവർത്തകർ വിനായകനോട് എടൊ , താനാരാടോ , എന്നൊക്കെ ആക്രോശിക്കുന്നതായി കണ്ടു !! ധ്യാൻ ശ്രീനിവാസന്റെ സ്ത്രീ വിരുദ്ധ

പാമ്പ് കടിയേറ്റവർക്ക് 75000 രൂപവരെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിൽ നിന്ന് ധനസഹായം

പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് 75000 രൂപ വരെ നമുക്ക് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും ലഭിക്കുമെന്ന കാര്യം അറിയാമോ ?ഇതിനായി ഇതിന്‍റെ ആശുപത്രി ചിലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും രേഖകളും സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ്. സർക്കാർ ഉത്തരവ് നമ്പർ. 17/2018 (വനം) തീയതി. 5.4.2018 പ്രകാരം വന്യജീവി ആക്രമണം മൂലം പരിക്കേറ്റയാൾക്ക് ചികിത്സയ്ക്ക് ചെലവായ തുക, പരമാവധി ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കുന്നതാണ് (പട്ടിക വർഗത്തിൽപെട്ടവർക്ക് ഉയർന്ന തുക പരിധിയില്ല). സ്ഥായിയായ അംഗവൈകല്യം

എന്താവശ്യത്തിനാണ് മൊഴി’; സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം കോടതി തള്ളി

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം തള്ളി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് രഹസ്യമൊഴി തേടിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സ്വപ്‌നയുടെ അഭിഭാഷകനും ക്രൈംബ്രാഞ്ചിന് രഹസ്യ മൊഴി നൽകരുതെന്ന നിലപാടിലാണ്. സ്വപ്‌നയ്ക്ക് കേന്ദ്ര സുരക്ഷ വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. ഈ അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് രഹസ്യമൊഴി ആവശ്യപ്പെടുന്നത്.സ്വപ്‌നയ്‌ക്കെതിരെ രണ്ട് കേസുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്

കൈക്കൂലി : എംകെ രാഘവന്‍ എംപിക്കെതിരെ കേസ് ; കോൺഗ്രസ് പ്രതിസന്ധിയില്‍

എം.കെ.രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചിലവഴിച്ചതിലുമാണ് അന്വേഷണം. കൈക്കൂലി കേസില്‍ ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റർ ചെയ്തത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്റ്റിംഗ് ഓപ്പറേഷനില്‍ എം.കെ.രാഘവന്‍ കുടുങ്ങിയതായി ടിവി 9 ചാനല്‍ അവകാശപ്പെട്ടിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരിലാണ് ചാനല്‍ എം.കെ.രാഘവനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ചു കോടി രൂപ ഡല്‍ഹി ഓഫിസില്‍ എത്തിക്കാന്‍ എംപി ആവശ്യപ്പെടുകയായിരുന്നു. 2014

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ ക്രൂരമായി പീഡിപ്പിച്ചു : നാണം കെട്ട് കേരളം

പത്തനംതിട്ട ആറന്മുളയിൽ കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ ക്രൂരമായി പീഡിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചികിത്സാ കേന്ദ്രത്തിലേക്ക് പോകും വഴിയാണ് പീഡനം നടന്നത്. പ്രതിയെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. 108 ആംബുലൻസിലെ ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് പിടിയിലായത്. രാത്രി ഒരു മണിയോടെയാണ് സംഭവം. കൊവിഡ് കെയർ സെന്ററിൽ നിന്ന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് പീഡനം നടന്നത്. ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിവിട്ട ശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി

ഡോ കഫീൽ ഖാനെ ഉടനടി മോചിപ്പിക്കണമെന്ന് അലഹബാദ് കോടതി വിധി

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീൽ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് കോടതി. കഫീൽ ഖാന് മേൽ ചുമത്തിയ ദേശീയ സുരക്ഷാ നിയമം എടുത്ത് മാറ്റിയ കോടതി, അദ്ദേഹത്തെ ഉടൻ പുറത്തു വിടണമെന്നും ഉത്തർ പ്രദേശ് സർക്കാറിനോട് ഉത്തരവിട്ടു. കഫീൽ ഖാന്റെ മാതാവ് നുസ്രത് പർവീൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് വിധി. നിലവിൽ എട്ട് മാസമായി മധുര ജയിലിൽ തടവിലാണ് കഫീൽ ഖാൻ. സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാ​ഗമായി അലീ​ഗഡ് സർവകലാശാലയിൽ പ്രകോപനപരമായ പ്രസം​ഗം നടത്തിയെന്ന

മുൻ രാക്ഷ്ട്രപതി പ്രണാബ് മുഖർജി അന്തരിച്ചു

മുൻ രാക്ഷ്ട്രപതി പ്രണാബ് മുഖർജി അന്തരിച്ചു. 84 വയസ്സായിരുന്നു. കോവിഡ് ബാധിച്ചു ചികിത്സയില്‍ ആയിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഡൽഹിയിലെ സൈനിക ആശുപത്രിയില്‍ ആയിരുന്നു അന്ത്യം

തിരുവനന്തപുരത്ത് 2 DYFI പ്രവര്‍ത്തകരെ അതി ക്രൂരമായി വെട്ടിക്കൊന്നു

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചു. മിഥിലാജ് (30), ഹഖ് മുഹമ്മദ് (24), എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെറ്റിയത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ സി.പി.ഐ.എം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മിഥിലാജ് വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ്‌ കലിങ്കുംമുഖം സ്വദേശിയുമാണ്. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു

മുണ്ടൂര്‍ മാടനായി പവൻ കല്യാൺ, കോശിയായി വിജയ് സേതുപതി

ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായ ‘അയ്യപ്പനും കോശിയും’ തെലുങ്കിലെത്തുമ്പോള്‍ ബിജു മേനോന്‍ ചെയ്ത കഥാപാത്രമായി പവന്‍ കല്യാണ്‍ എത്തും. ടോളിവുഡ് സൂപ്പര്‍താരമായ പവന്‍ കല്യാണിന്റെ ജന്മദിനമായ സെപ്തംബര്‍ 2ന് ചിത്രം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനാകാന്‍ തമിഴ് താരം വിജയ് സേതുപതിയെ സമീപിച്ചെന്നുമറിയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. തെലുഗു 360, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ മാധ്യമങ്ങളാണ് റീമേക്ക് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തില്‍ സച്ചി രചനയും സംവിധാനവും

പേളിയുടെയും ശ്രീനീഷിന്റെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അഥിതി എത്തുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍ ആണ് പേളിയും ശ്രീനീഷും. ബിഗ്ബോസ് റിയാലിറ്റി ഷോയിലുടെ പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്ത ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അഥിതി കൂടി എത്തുകയാണ്. പേളി മാണി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്