കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 16922 പേര്‍ക്ക് : മരണം 418

covid 19 India

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 418 പേര്‍. പുതിയതായി 16,922 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 4.73 ലക്ഷമായി. ഇതുവരെ 14,894 പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2.71 ലക്ഷം പേര്‍ രാജ്യത്ത് രോഗമുക്തി നേടി. നിലവില്‍ 1.86 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇന്നലെ വരെ 75 ലക്ഷത്തിലേറെ സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 2.07 ലക്ഷം സാംപിളുകള്‍ പരിശോധിച്ചു.

ഇനി വാർത്തകൾ വേഗത്തിൽ അറിhttps://www.facebook.com/specialreporter24x7/യുവാൻ സ്പെഷ്യൽ റിപ്പോർട്ടർ ലൈക്ക് ചെയ്യൂ

മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് രാജ്യത്തെ രോഗബാധിതരില്‍ ഏറെയും. മഹാരാഷ്ട്രയിൽ ഇന്നലെ 3,890 പേർക്ക് രോ​ഗം സ്ഥിരീകരിക്കുകയും 208 പേർ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1.42 ലക്ഷമായി. 6,739 പേരാണ് ഇതുവരെ മരിച്ചത്. മുംബൈയിൽ മാത്രം 69,528 പേരാണ് രോഗബാധിതർ. ഇതുവരെ 3,964 പേർ മരിച്ചു. താനെയിലും പൂനെയിലുമാണ്  മുംബൈ കഴിഞ്ഞാൽ മഹാരാഷ്ട്രയിൽ കൂടുതൽ രോഗികൾ ഉള്ളത്.

Add a Comment

Your email address will not be published. Required fields are marked *