റിമയുടെ വീട്ടില്‍ ലഹരി പാര്‍ട്ടി, റിമയുടെ കരിയര്‍ തകര്‍ത്തത് മയക്കുമരുന്ന്
ലഹരി പാര്‍ട്ടികളാണ് ചലച്ചിത്രതാരം റിമ കല്ലിങ്കലിന്റെ കരിയര്‍ നശിപ്പിച്ചതെന്ന് തമിഴ് ഗായിക സുചിത്ര. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റിമയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ സുചിത്ര ഉന്നയിച്ചിരിക്കുന്നത് . നിരോധിത ലഹരിപദാര്‍ഥങ്ങള്‍ പാര്‍ട്ടികളില്‍ ഉപയോഗിച്ചിരുന്നു. പുരുഷന്മാരും സ്ത്രീകളും ഈ ലഹരിപ്പാര്ട്ടികള്ക്കെത്തിയിരുന്നു. വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടി. ഇതേക്കുറിച്ച് റിമയോട് ചോദിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും സുചിത്ര പറഞ്ഞു.
റിമ നടത്തിയ ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളസംഗീത സംവിധായകര്‍ പിന്നീട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി. പാര്‍ട്ടിയില്‍ നടന്ന അസുഖകരമായ കാര്യങ്ങളെ കുറിച്ച് അവര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സുചിത്ര അവകാശപ്പെട്ടു. ഒട്ടേറെ പുതുമുഖങ്ങളടക്കം ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. സ്ത്രീമുന്നേറ്റത്തെയും ശാക്തീകരണത്തെയും കുറിച്ച് സംസാരിക്കുന്നത് കൊണ്ടാണോ റിമയോട് ഇതൊന്നും ചോദിക്കാന്‍ ആരും തയ്യാറാവാത്തതെന്നും സുചിത്ര ചോദിക്കുന്നു. ആഷിഖ് അബുവിനെതിരെയും സുചിത്ര ആരോപണം ഉയര്‍ത്തുന്നുണ്ട്.
തമിഴ് സിനിമയിലും ലഹരി ഉപയോഗമുണ്ടെന്ന് നേരത്തെ സുചിത്ര ആരോപിച്ചിരുന്നു. കമല്ഹാസന് ലഹരിപ്പാര്‍ട്ടി നടത്തിയെന്ന സുചിത്രയുടെ ആരോപണം വിവാദവുമായി . അതേക്കുറിച്ച് അഭിമുഖത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ താരങ്ങള്‍ക്കടക്കം ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നായിരുന്നു അവരുടെ പ്രതികരണം