ഡോ കഫീൽ ഖാനെ ഉടനടി മോചിപ്പിക്കണമെന്ന് അലഹബാദ് കോടതി വിധി

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീൽ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് കോടതി. കഫീൽ ഖാന് മേൽ ചുമത്തിയ ദേശീയ സുരക്ഷാ നിയമം എടുത്ത് മാറ്റിയ കോടതി, അദ്ദേഹത്തെ ഉടൻ പുറത്തു വിടണമെന്നും ഉത്തർ പ്രദേശ് സർക്കാറിനോട് ഉത്തരവിട്ടു. കഫീൽ ഖാന്റെ മാതാവ് നുസ്രത് പർവീൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് വിധി.

നിലവിൽ എട്ട് മാസമായി മധുര ജയിലിൽ തടവിലാണ് കഫീൽ ഖാൻ. സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാ​ഗമായി അലീ​ഗഡ് സർവകലാശാലയിൽ പ്രകോപനപരമായ പ്രസം​ഗം നടത്തിയെന്ന പേരലാണ് ഖാനെ അറസ്റ്റ് ചെയ്യുന്നത്. സര്‍വ്വകലാശാലയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ യു.പി പോലീസ് എന്‍.എസ്.എ ചുമത്തുകയായിരുന്നു.

കഫീൽ ഖാനെ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം അലഹബാദ് കോടതിയാണ് പരി​ഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാടി നുസ്രത്ത് പർവീന്റെ ആവശ്യം തള്ളിയിരുന്നു.

Add a Comment

Your email address will not be published. Required fields are marked *