സഞ്ജു ക്രിക്കറ്റ് നിർത്തി ചായക്കട നടത്തട്ടേയെന്ന് ദിനേശ് കാർത്തിക്

സഞ്ജു ക്രിക്കറ്റ് നിർത്തി ചായക്കട നടത്തട്ടേയെന്ന് ദിനേശ് കാർത്തിക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ദിനേഷ് കാര്‍ത്തിക്. അവസാന സീസണില്‍വരെ ഐപിഎല്ലില്‍ സജീവമായിരുന്ന കാര്‍ത്തിക് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് കമന്റേറ്റര്‍ കരിയറിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുകയാണ്. ക്രിക്കറ്റ് നിരൂപകനായും ഇപ്പോള്‍ കാര്‍ത്തിക് തന്റേതായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ വിരമിക്കലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ചേരുന്ന ബിസിനസ് എന്തൊക്കെയാണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്

https://youtu.be/-7vloFVba_w

ഈ ബിസിനസുകള്‍ താരങ്ങള്‍ക്ക് എന്തുകൊണ്ട് ചേരുന്നുവെന്നും കാര്‍ത്തിക് വിശദീകരിക്കുന്നുണ്ട്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മലയാളിയുമായ സഞ്ജു സാംസണിന് ചേരുന്നത് ചായക്കടയാണെന്നാണ് കാര്‍ത്തിക് പറയുന്നത്. കാരണം സഞ്ജുവിന്റെ നാടായ കേരളം ചായകളാല്‍ പ്രശസ്തമായതാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് അനുയോജ്യമായ ബിസിനസ് ചായക്കടയാണെന്നാണ് കാര്‍ത്തിക് പറയുന്നത്. കെ എല്‍ രാഹുലിന് അനുയോജ്യമായത് വസ്ത്രങ്ങളുടെ ബിസിനസാണെന്നും കാര്‍ത്തിക് പറയുന്നു.

നല്ല ഡ്രസിങ് സെന്‍സുള്ള താരമാണ് കെ എല്‍ രാഹുല്‍. അതോടൊപ്പം പുതിയ ട്രന്റുകളും മോഡലുകളും മനസിലാക്കാനും സ്റ്റൈലായി നടക്കാനും അവനിഷ്ടമാണ്. അതുകൊണ്ടുതന്നെ രാഹുലിന് ചേരുന്ന ബിസിനസ് വസ്ത്ര വ്യാപാരമാണ്. ഹാര്‍ദിക് പാണ്ഡ്യക്കും റിഷഭ് പന്തിനും ചേരുന്നത് സ്വര്‍ണ്ണ വ്യാപാരമാണെന്നാണ് കാര്‍ത്തിക് പറയുന്നത്. ആഭരണങ്ങളോട് ഇരുവര്‍ക്കും വലിയ ഇഷ്ടമാണുള്ളത്. പുതിയ മോഡല്‍ ആഭരണങ്ങളെ വാങ്ങി ഉപയോഗിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നുണ്ട്.

അതുകൊണ്ടുതന്നെ ഇതിനോടുള്ള താല്‍പര്യം ഇവരെ ഈ ബിസിനസ് മേഖലയില്‍ വിജയിപ്പിക്കും. വിരാട് കോലിക്ക് പുതിയ ബിസിനസ് ഐഡിയ നല്‍കേണ്ട കാര്യമില്ല. കാരണം ഇതിനോടകം അദ്ദേഹം റസ്‌റ്റോറന്റ് നടത്തുന്നുണ്ട്. ഇത് വിജയകരമായി മുന്നോട്ട് പോകുന്നതിനാല്‍ പുതിയ ഉപദേശങ്ങളുടെ ആവശ്യമില്ല. ആര്‍ അശ്വിന് ചേരുന്നത് ബുക്ക് സ്റ്റാള്‍ ആയിരിക്കുമെന്നാണ് കാര്‍ത്തിക് പറയുന്നത്. ഇതിനോടകം അശ്വിന്‍ സ്വന്തം പേരിലുള്ള ബുക്കടക്കം ഇറക്കിയിട്ടുണ്ട്

വായനകളോടും പുസ്തകങ്ങളോടും താല്‍പര്യമുള്ളയാളാണ് അശ്വിന്‍. അതുകൊണ്ടുതന്നെ ഈ മേഖലയാണ് അശ്വിന് ചേരുക. മുന്‍ ഇന്ത്യന്‍ നായകനായ എംഎസ് ധോണിക്ക് ഫുട്‌ബോള്‍ ടര്‍ഫ് ബിസിനസ് ആരംഭിക്കാമെന്നാണ് കാര്‍ത്തിക് പറയുന്നത്. ക്രിക്കറ്റിനൊപ്പം തന്നെ ഫുട്‌ബോളിനേയും ധോണി സ്‌നേഹിക്കുന്നുണ്ട്. ഐഎസ്എല്ലിലടക്കം ധോണി തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഫുട്‌ബോളുമായി ബന്ധപ്പെട്ട ബിസിനസാണ് ധോണിക്ക് നല്ലത്.

തനിക്ക് ഏറ്റവും അനുയോജ്യമായ ബിസിനസ് ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കുന്നതാണെന്നാണ് കാര്‍ത്തിക് പറയുന്നത്. ഇലക്ട്രോണിക്‌സ് സാധനങ്ങളോട് വലിയ താല്‍പര്യമുണ്ടെന്നാണ് കാര്‍ത്തിക് പറയുന്നത്. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ ചെരുപ്പ് കച്ചവടം ആരംഭിക്കുന്നതാണ് നല്ലതെന്നാണ് കാര്‍ത്തികിന്റെ അഭിപ്രായം. വ്യത്യസ്തമായ ചെരുപ്പുകളുടെ വലിയ ശേഖരം തന്നെ രോഹിത്തിനുണ്ട്. യുസ് വേന്ദ്ര ചഹാല്‍ ഐസ് ക്രീം കട തുടങ്ങുന്നതാണ് നല്ലത്.

ഭക്ഷണത്തോട് വലിയ താല്‍പര്യം ചഹാലിനുണ്ട്. നന്നായി ഭക്ഷണം കഴിക്കാറുണ്ടെങ്കിലും അത് ശരീരത്തില്‍ കാണുന്നില്ലെന്നും കാര്‍ത്തിക് പറയുന്നു. എംഎസ് ധോണിക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് കാര്‍ത്തിക്. എന്നാല്‍ ധോണിയുടെ വളര്‍ച്ചക്ക് കീഴില്‍ ഒതുക്കപ്പെട്ടു. ഇതോടെ അന്താരാഷ്ട്ര കരിയറില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ കാര്‍ത്തികിന് സാധിക്കാതെ പോയി. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുപോയിട്ടും ശക്തമായി തിരിച്ചെത്താന്‍ കാര്‍ത്തികിന് സാധിച്ചു.

Add a Comment

Your email address will not be published. Required fields are marked *