ഇതിനേക്കാള്‍ ഭേദം സഞ്ജു, മരമണ്ടന്‍ തീരുമാനവുമായി പന്ത് : വീഡിയോ കാണാം
വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള മൂന്നാം ട്വന്റി-20 മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, ഇന്ത്യൻ നിരയിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം ദീപക് ഹൂഡ ടീമിലെത്തി, ഒഡേൻ സ്മിത്തിനു പകരം ഡോമിനിക് ഡ്രാക്സ് വിൻഡീസ് നിരയിൽ ഇടം പിടിച്ചു, 5 മത്സരങ്ങളുള്ള പരമ്പരയിൽ 1-1 എന്ന നിലയിലാണ് ഇപ്പോൾ ഇരു ടീമും, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ ഇരു ടീമുകൾക്കും നിർണായകമാണ്,
നാലാം ഓവറിൽ ഭുവനേശ്വർ കുമാറിന്റെ ബോളിൽ കാൾ മേയേർസിനെതിരെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് DRS (Decision review system) കൊടുത്തത് ഇന്ത്യക്ക് നഷ്ടമായി, ബാറ്റിൽ ടച്ച് ചെയ്‌തെന്ന് ഉറപ്പിച്ച റിഷഭ് പന്തിന്റെ അനുമാനത്തിന് മുന്നിൽ നായകൻ രോഹിത് ശർമയ്ക്ക് വേറെ വഴികൾ ഇല്ലായിരുന്നു, പക്ഷെ തേർഡ് അമ്പയറുടെ വിധി റിഷഭ് പന്തിന്റെ അനുമാനത്തിന് എതിരായിരുന്നു
മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലിനു ശേഷം നല്ലൊരു വിക്കറ്റ് കീപ്പർക്ക് വേണ്ടിയുള്ള ഇന്ത്യയുടെ അന്വേഷണം എത്തി നിന്നത് സാഹ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരിൽ ആയിരുന്നു, ഇവരെ മാറി മാറി പരീക്ഷിച്ചതിൽ നിന്നും ഏറ്റവും നന്നായി വിക്കറ്റ് കീപ്പിങ് ജോലികൾ ചെയ്യാൻ പ്രാപ്തൻ ദിനേശ് കാർത്തിക്കും, സഞ്ജു സാംസണും ആണെന്ന് നിസംശയം പറയാനാകും, പല മത്സരങ്ങളിലും ഇരുവരും അത് തെളിയിച്ചിട്ടുള്ളതാണ്.