June 16, 2022
എന്താവശ്യത്തിനാണ് മൊഴി’; സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം കോടതി തള്ളി
സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം തള്ളി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് രഹസ്യമൊഴി തേടിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സ്വപ്‌നയുടെ അഭിഭാഷകനും ക്രൈംബ്രാഞ്ചിന് രഹസ്യ മൊഴി നൽകരുതെന്ന നിലപാടിലാണ്.
സ്വപ്‌നയ്ക്ക് കേന്ദ്ര സുരക്ഷ വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. ഈ അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് രഹസ്യമൊഴി ആവശ്യപ്പെടുന്നത്.സ്വപ്‌നയ്‌ക്കെതിരെ രണ്ട് കേസുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്