August 22, 2020
സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കോവിഡ് ആശുപത്രി പ്രവർത്തന സജ്ജമായി
ടാറ്റയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ആശുപത്രിയുടെ നിർമാണം പൂർത്തിയായി. കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി സംസ്ഥാനത്ത് നിർമിക്കുന്ന ആദ്യ ആശുപത്രിയാണിത്. ആശുപത്രി സമുച്ചയം സർക്കാരിന് കൈമാറാനാകുംവിധം തയ്യാറായതായി ടാറ്റാ ഗ്രൂപ്പ് കൊച്ചി മേഖലാ ഭരണവിഭാഗം മേധാവി പി എൽ ആന്റണി പറഞ്ഞു. ഇക്കാര്യം കലക്‌ടറെ അറിയിച്ചിട്ടുണ്ട്. പ്രീഫാബ് മാതൃകയിൽ 540 കിടക്കകളുള്ള ആശുപത്രിയാണിത്. ഉരുക്കിൽ നിർമിച്ച 128 കണ്ടെയ്‌നർ യൂണിറ്റുകളാണ് ആശുപത്രിയായി മാറിയത്. മൂന്ന് മേഖലയായാണ് ഇവ സ്ഥാപിച്ചത‌്. കണ്ടെയ്‌നറുകളുടെ മുൻവശത്തുകൂടി രോഗികൾക്കും ജീവനക്കാർക്കും നടന്നുപോകാനുള്ള വഴിയും പിറകിൽ പൂന്തോട്ടവുമുണ്ട്. ആശുപത്രി വളപ്പിൽ കണ്ടെയ്‌നറുകൾക്കരികിലേക്ക് ടാർചെയ്‌ത റോഡാണുള്ളത്.