July 20, 2020
ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷണം ആരംഭിക്കുന്നു
ഇന്ത്യ വികസിപ്പിച്ച കോവിഡിനെതിരായ വാക്‌സിൻ “കോ-വാക്‌സിന്റെ ” മനുഷ്യരിലെ പരീക്ഷണം ആരംഭിക്കുന്നു .
വാക്‌സിൻ പരീക്ഷണത്തിന്റെ ഏറ്റവും നിർണ്ണായക ഘട്ടമാണിത്. ആദ്യഘട്ടത്തിൽ 375 പേരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്. ഇതിന് സന്നദ്ധതയറിയിച്ചു നിരവധി ആളുകളാണ് ഡൽഹി എയിംസിൽ എത്തുന്നതെന്ന് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആകെ 1125 സന്നദ്ധപ്രവർത്തകരിലാകും വാക്‌സിൻ പരീക്ഷിക്കുക. രണ്ടാം ഘട്ടത്തിൽ 12 മുതൽ 65 വയസ്സ് വരെ പ്രായപരിധിയിലുള്ളവരിലും വാക്‌സിൻ പരീക്ഷിക്കും. 700 പേരിലാകും രണ്ടാം ഘട്ട പരീക്ഷണം.
മൂന്നാം ഘട്ടത്തിൽ കൂടുതൽ ആളുകളിലേക്ക് പരീക്ഷണം വ്യാപിപ്പിക്കും.
കോവിഡ് പോരാട്ടത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമായാകും കോ -വാക്‌സിനെ ലോകം വിലയിരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.